Tuesday, August 9, 2011

Black & White ലോകത്തെ ചില colour ചിത്രങ്ങള്‍

ഞങ്ങളുടേത് ഒരു ഗ്രുപ്പ് ഫോട്ടോ ആയിരുന്നു..അത് എടുത്തത്‌ അവന്റെ കൂട്ടുകാരന്‍. അതില്‍ എന്റെ തോളില്‍ കയ്യിടാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍  അവന്റെ കൈ തട്ടിമാറ്റി. ചിരിച്ചു കൊണ്ട് നിന്ന അവന്റെ മുഖവും പേടിച്ചരണ്ട എന്റെ മുഖവും ഞാന്‍ മാറി മാറി നോക്കി.പെട്ടന്ന് ഞാന്‍ ഒന്ന് അമ്പരന്നു. ശ്വേതയും നിത്യയും റോസ്മിയുമെല്ലാം Black & White. ഞാനും അവനും മാത്രം Colour. കണ്ണ് ചിമ്മി വീണ്ടും നോക്കി.അല്ല സ്വപ്നമല്ല...Colour തന്നെ...ഇന്നലെ ഇത് കിട്ടിയപ്പോള്‍ തോന്നിയില്ലലോ..." സുബിയാ...." ഉമ്മ വിളിക്കുന്നു.." ദാ..വരണൂ....." ഫോട്ടോ പുസ്തകത്തില്‍ ഒളിപ്പിച്ചു വേഗം ഓടിച്ചെന്നു.

                        ബസ്സ്‌ എട്ടരക്ക് ആണ്. എന്നിട്ടും എട്ടുമണി മുതല്‍ നില്‍ക്കുന്നു ബസ്സ്‌ സ്റ്റാന്‍ഡില്‍. അവനെത്തി." മോളെ സുബി...." ചെവിയുടെ അരികില്‍ ആ വിളി കേട്ടപ്പോള്‍ വല്ലാത്ത നാണം. " വാ ....പോകാം" അവന്‍ പറഞ്ഞു. കൂളിംഗ് ഉള്ള കാര്‍ വാങ്ങിയത് എനിക്ക് വേണ്ടി എന്ന് ഇടയ്ക്കിടെ അവന്‍ പറയാറുണ്ട്‌...മെല്ലെ കാറിലേക്ക് കയറുമ്പോള്‍ ചുറ്റുമൊന്നു നോക്കി. " പടച്ചോനെ കാത്തോണേ...ആരും കാണല്ലേ..."വേഗം കയറി പിന്‍ സീറ്റില്‍ ഇരുന്നു.വണ്ടി ഓടിക്കുന്നത് പുതിയൊരാള്‍..." ആരാത്? "മെല്ലെ അവന്റെ കാതില്‍ രഹസ്യം ചോദിച്ചു. " പേടിക്കണ്ട എന്റെ കൂട്ടുകാരനാണ്. നമ്മുടെ കാര്യമെല്ലാം അവനു അറിയാം. " നാണം കൊണ്ട് മുഖമൊന്നു ചുവന്നു. കാര്‍ മുന്നോട്ടു പോകവേ അവന്റെ കയ്യുടെ കുസൃതികള്‍ കൂട്ടുകാരന്‍ അറിയാതെ ഞാന്‍ വല്ലാതെ പാട് പെട്ടു.

                        " സുബി...നിനക്ക് പ്രാന്താ...ഇത് നല്ല ഒന്നാന്തരം Colour പടമാ...ഞങ്ങളും നീയും.." നിത്യ പറഞ്ഞത് സത്യമാണോ? വീണ്ടും ആ പടമെടുത്തു നോക്കി..ഹേ.... സത്യമല്ല... ഞാനും അവനും മാത്രം colour..നാളെ അവനെ കാണിക്കണം..വീണ്ടും പുസ്തകത്തിലേക്ക് മടക്കി ഫോട്ടോ.

                        പൊട്ടിച്ചിരിക്കുകയായിരുന്നു അവന്‍..നിനക്ക് അങ്ങനെ തോന്നിയതില്‍ തെറ്റില്ലന്നും പറഞ്ഞു..." എന്നാലും റബ്ബേ കണ്ണിനു വല്ല കൊയപ്പവും? " വീണ്ടും ആ യാത്ര തുടരവേ അവന്‍ എനിക്ക് പറഞ്ഞു തന്നു പ്രേമത്തിന്റെ വിവിധ കളറുകളെക്കുറിച്ച് ....

                        " ഇത് ഏതാ സ്ഥലം?"  ഞാന്‍ ചോദിച്ചു. " നമ്മുടെ കൂട്ടുകാരന്‍ തോമാച്ചന്റെ വീടാ..ഇന്നവന്റെ പിറന്നാളാ...വീട്ടിലാരുമില്ല...നമ്മളാ Special Guest."   " ഖല്‍ബെ പട പട ഇടിക്കുന്നു.." " സാരമില്ല ഞാന്‍ ഇല്ലേ കൂടെ...വാ" 

                        തോമാച്ചന്‍ വളരെ ഗംഭീരമായ സല്‍ക്കാരം തന്നെ നല്‍കി..ഒടുവില്‍ ഒരു ഗ്ലാസ്‌ വൈനും. " അയ്യോ ഞാന്‍ ഇതൊന്നും കുടിക്കില്ല...." " ഇത് ഇവിടെ ഉണ്ടാക്കിയതാ...വീര്യമൊന്നുമില്ല...ധൈര്യമായ് കുടിച്ചോ? " എന്ന് തോമാച്ചനും..വളരെ മടിയോടെ അത് ഞാന്‍ വാങ്ങി കുടിച്ചു. ഉറക്കം വരുന്നത് പോലെ ...ആ സോഫയില്‍ കിടന്നു...

                        അവന്റെ പൊട്ടിച്ചിരി തോമച്ചനെക്കാള്‍ ഉച്ചത്തില്‍ ആയിരുന്നു....എഴുന്നേറ്റു ചെന്ന് നോക്കാന്‍ ശ്രമിച്ചു. ശരീരമാസകലം ഒരു വേദന...Dress അപ്പുറത്ത് മാറിക്കിടക്കുന്നു...അതെടുത്തു ധരിച്ചു..മുഖമൊന്നു കഴുകി...നോക്കിയപ്പോള്‍ ഹാന്‍ഡ്‌ ബാഗ് മേശപ്പുറത്തു...അതിനുള്ളിലെ മേക്കപ്പ് സാധനങ്ങള്‍ എടുത്തു പരമാവധി ഒരുങ്ങി. അവന്റെ മുന്‍പിലെത്തിയപ്പോള്‍ ശ്വാസം നിലച്ചത് പോലെ അവന്‍. 
" വീട് വരെ ഒരു lift തരാമോ? "

                        കാറില്‍ കയറിയിട്ടും അവന്‍ സംസാരിച്ചില്ല. ഞാന്‍ വീണ്ടും ആ ഫോട്ടോ എടുത്തു. " അതില്‍ എനിക്കും അവനും നിറം Black & White....ബാക്കി ഉള്ളവരെല്ലാം colour. ..

ഒരു നിശ്വാസത്തോടെ അവനോടു ഞാന്‍ ചോദിച്ചു..

" പൈസ ആര് തരും....നീയോ? അതോ അവനോ?"

7 comments:

 1. Ho...Aathiraa Entha Ithu? Vaayichu Kazhinjappo Vallatha Oru feeling...Parayan Pttatha Entho onnu..
  Great Aathira..

  ReplyDelete
 2. താന്തോന്നി ( nimesh)August 19, 2011 at 11:43 PM

  ഹും കൊള്ളാം .......

  ReplyDelete
 3. athirayude black and white super.... super.... By bipin

  ReplyDelete
 4. നല്ല കഥ...ആതിരയ്ക്ക് എഴുതാന്‍ ഉള്ള നല്ല കഴിവുണ്ട്....
  അതിനെ നന്നായി പരിപോഷിപ്പിക്കുക...ആതിരയുടെ ആശയങ്ങളിലെ വിത്യസ്തതകളും നിലവാരം പുലര്‍ത്തുന്നുണ്ട്...
  എഴുതുന്നുവ പബ്ലീഷ് ചെയ്യും മുന്‍പ്, രണ്ടു വട്ടം എങ്കിലും വായിച്ചു അഭംഗി തോന്നുന്ന ഭാഗങ്ങള്‍, തെറ്റുകള്‍ തുടങ്ങിയവ ഒരിക്കല്‍ കൂടി എഡിറ്റ്‌ ചെയ്തു ശരിയാക്കുക...
  എല്ലാ പോസ്റ്റുകള്‍ക്കും ലേബല്‍ ഇടുക...അത് പോലെ ബ്ലോഗ്ഗറിന്റെ സെറ്റിങ്ങ്സില്‍-> കമന്റ്സില്‍ പോയി വേര്‍ഡ്‌ വെരിഫിക്കേഷന്‍ എടുത്തു കളയുക...
  കൂടുതല്‍ വായനക്കാരെ കിട്ടാന്‍ ബ്ലോഗ്‌ ചിന്ത, ജാലകം തുടങ്ങിയ അഗ്രിഗേട്ടരുകളില്‍ ലിസ്റ്റ് ചെയ്യുക...
  ലിങ്ക് ദ ഇവിടെ:
  1) http://www.chintha.com/malayalam/blogroll.php ( To list your blog send a mail to editor@chintha.com)
  2) http://www.cyberjalakam.com/aggr/
  http://www.cyberjalakam.com/aggr/register.php

  ReplyDelete
 5. വളരെ നന്ദി മഹേഷ്‌ ചേട്ടാ ....ചെയ്യാം കേട്ടോ

  ReplyDelete
 6. ഡാ എന്തുവാടാ ഇത്,.... അടുത്ത മാസം മുതല്‍ ഇതില്‍ തന്നെ ഇരിക്ക്, ഇനിയും വരാനുള്ളതിനു കാത്തിരിക്കുന്നു ......

  ReplyDelete

വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയു ..ഞാന്‍ എങ്ങാന്‍ നന്നായി പോയാലോ ?