Sunday, March 27, 2011

സമ്മാനം

" ജമാലിന് ഈ തവണ ക്ലബ്ബുകാര് സമ്മാനം കൊടുക്കുന്നു....എന്തിനാണെന്നോ...ഓന് കഥ എയുത്ത് മത്സരത്തില്‍ പഷ്ട് കിട്ടിന്നു...ഇങ്ങളിത് വല്ലതും അറിഞ്ഞോ മനുഷ്യാ...? " നസീമ ബീരാങ്കുട്ടിടെ തല തിന്നുവെന്നു തന്നെ പറയാം..."ഓനെ എല്ലാരും എത്തോക്കേയ പറഞ്ഞെക്കനെത്? നിക്ക് അറിയാരുന്നു ഓന്‍ പഷ്ട് കിട്ടുന്ന്..ഓന്‍ എന്റെ മോനാ..."

ഇതെല്ലാം കേട്ട് ഒരക്ഷരം മുണ്ടാതെ..കോലായില്‍ ഇരിക്കുന്നു നമ്മുടെ കഥ നായകന്‍..അതെ ജമാല് തന്നെ...ഓനെ ക്കുറിച്ച് ഇനി ഞമ്മ എന്ത് പറയാന്‍..ഓന്റെ ഉമ്മ പറഞ്ഞത് ഇങ്ങളും കേട്ടില്ലേ? എന്നാലും ജമാലൊരു സകല കലാ വല്ലഭന്‍ എന്ന് പറയാതെ തരമില്ലട്ടോ...ഒരു പാട് പോലും വീയാതെ ഒരു പ്രേമലേഖനം അഞ്ചു  പെണ്‍കുട്ട്യോള്‍ക്ക് കാര്‍ബണ്‍ പേപ്പറ് വെച്ച്  എയുതിയ മിടുക്കനാ ഓന്‍...

      ഇനി ഇങ്ങളോട്.....ഞമ്മന്റെ മുത്താട്ടോ ഈ ജമാല്..ഓന് സമ്മാനം കിട്ടിയത് ഞമ്മക്ക് ആഗോഷമാണ്...ഈ നാടിന്‍റെ ...സ്വന്തം പഞ്ചാര കുട്ടനാണു നമ്മുടെ ജമാല്...ഓന്റെ വിജയം നമ്മടെ വിജയമല്ലേ? 
  ഇസ്കൂളിന്റെ മുറ്റത്താണ് ചടങ്ങ്..ഇങ്ങളും ബരണം കേട്ടാ..ജമാലിന്റെ  ഉമ്മ   നസീമ മീന്‍ വിക്കാന്‍ വന്ന മമ്മുനോട് പറഞ്ഞു..

 അല്ല ഇതെല്ലം കേട്ടിട്ടും ഞമ്മന്റെ മുത്തെന്താ മുണ്ടാണ്ട് കുത്തിരിക്കുന്നെ? അടുത്തത് ജമാലിന്റെ അടുത്തേക്കാണ്‌ ..."ഉമ്മാ.....ഇങ്ങള്‍ ഒന്ന്  മുണ്ടാണ്ട് പോണുണ്ടോ?" ഇബനെന്താ ഇത് പടച്ചോനെ? നസീമ എന്തൊക്കെയോ പറഞ്ഞു കേറിപ്പോയി..

ഇവന് കാര്യായി എന്തോ പറ്റീക്കണ്...ഞാന്‍ മെല്ലെ ഓന്റെ അടുത്തേക്ക് ചെന്നു..എന്താടാ അനക്ക് പറ്റിക്കണേ ? ഇജ്ജെന്താ സന്തോയമില്ലാതെ കുത്തി ഇരിക്ക?..ഇജ്ജ് ബന്നേ..

കോയക്കന്റെ ഷാപ്പില്‍ പോയി നല്ല ചെത്ത്‌ കള്ളും ഞണ്ട് വറത്തതും പള്ള  നിറയെ കയിച്ചു ഞങ്ങ രണ്ടാളും..

ജമാല്‍ നി൪ത്താതെ കരയുകയായിരുന്നു....എന്താടാ എന്ന് ചോയിച്ചിട്ട് മിണ്ടിയില്ല ഓന്‍...
അവസാനം രണ്ടു ചീത്ത പറഞ്ഞു ഞാന്‍...

"ഡാ....എന്നാലും...അവള്‍..." വീണ്ടും കരച്ചില് തന്നെ...എടങ്ങേറ് ആയല്ലോ പടച്ചോനെ? ഇജ്ജ് കാര്യം പറയെടാ ഹിമാറെ.." അത് ..അന്ന് ഓള്‍ ഉണ്ടാരുന്നു കഥ എയുത്ത് മത്സരത്തിനു...ഓളെ കണ്ടു കത്ത് കൊടുക്കാനാ ഞാന്‍ പോയെ...എന്നിട്ട്....എന്നിട്ട്..." പറയെടാ എന്നിട്ട്? ...ഓള്‍ എഴുതിയ കഥ മാറ്റി ഞാന്‍.... ഞാന്‍ രസിയക്ക്‌ എയുതിയ കത്തിന്റെ   ഒരു കോപ്പി വെച്ചു.....ശരിക്കും ഞാന്‍ വെറുക്കനെ ബെച്ചതാട...ഒരു തമാശക്ക്...റിസള്‍ട്ട്‌ ബന്നപ്പോള്‍ നിക്ക് ഒന്നാം സ്ഥാനം...ഞാന്‍ ഒന്നും ചെയ്തതല്ല.... എന്നിട്ട് ഓളെ കാണാം ബെച്ചു ഞാന്‍ പോയി...ചെന്നപ്പോള്‍ ഓള് പറയുവാ...ഇങ്ങള് കഥ എയുതുന്ന കാര്യമെന്താ പറയതെന്ന്....റബ്ബേ ഞാം പേടിച്ചു പോയി....ഒളെന്താ ഈ പറയുന്നെന്നു നിക്ക് മനസ്സിലായില്ല....കമ്മിറ്റി മെമ്പര്‍ ഉസ്മാന്‍ പറഞ്ഞ ഞാന്‍ അറിഞ്ഞേ....കഥ എയുത്ത് മത്സരത്തിന്റെ തലക്കെട്ട്‌...എന്റെ പ്രാണസഖി എന്നാരുന്നു എന്ന്....ഡാ ഇപ്പോള്‍ ശരിക്കും കുടുങ്ങി...ഒള്ക്കെന്നോട് ശരിക്കും പ്രണയമായി...ഇന്നലെ ഓള് പറയുവാ ഒളെക്കുറിച്ചു ഒരു  കഥ എയുതികൊടുക്കാന്‍.....അറിയൂലന്നു ഞമ്മ പറഞ്ഞപ്പോള്‍ ഓള് പിണങ്ങി...എന്താടാ ഞമ്മ ചെയ്യുക? രസിയ എങ്ങാനും അറിഞ്ഞാല്‍ ഞമ്മേ  കൊന്നുകളയും.....

ഞമ്മന്റെ മുത്ത്‌ ജമാല് കരഞ്ഞു കരഞ്ഞു കുടിച്ച കള്ളു വരെ കണ്ണില്‍ കൂടി പോയി...അപ്പോള്‍ ഞാന്‍ കേട്ട്...നസീമ പറയുന്നു....' ഓന് പഷ്ട് കിട്ടിയത് അറിഞ്ഞില്ലേ ഇങ്ങള്? ബരണം കേട്ടാ ...ഇസ്കൂളില്...." 
ചിരിക്കണോ കരയണോ എന്നറിയാതെ നിന്ന ഞമ്മന്റെ മുന്‍പില്‍ കൂടി കടന്നു പോയ അയ്ശുനെ കണ്ട ജമാലിന്റെ കരച്ചില്‍ അല്പമൊന്നു കൊറഞ്ഞു ..ഓന്‍ പറഞ്ഞു..ഇജ്ജ് ഇബിടെ നില്ല്..ഞമ്മ ഇപ്പ വരാം....

പാടവരമ്പിലൂടെ അയ്ശുന്റെ പിന്നാലെ ഓന്‍ പോകുമ്പോള്‍ ഓന്റെ ഉമ്മാടെ ശബ്ദം ഞാന്‍ പിന്നേം കേട്ട്...." അന്ന് കുട്ട്യോളെ ഇസ്കൂളില്‍ വിട്ടു ഇങ്ങളും നിക്കണം കേട്ടാ..നമ്മടെ ജമാലിന്...." ബാക്കി കേള്‍ക്കാന്‍ നിക്കാതെ ഞമ്മള്‍ ഇങ്ങു പോന്നു....  

5 comments:

  1. theerthum vetyesthamaya mugham anallo ethe...
    natil malapuram side anno veedu :)
    was very nice...

    ReplyDelete
  2. Nannayittund Aathira ,,engane e stylil ezhuthan pattunnu. njan aathirayude oru fan aaya pole thonnanu.

    ReplyDelete
  3. മനീഷ്..വീട് മലപ്പുറത്ത്‌ അല്ല....പക്ഷെ കുറച്ചു നാള്‍ അവിടെ ജീവിച്ചിരുന്നു..പണ്ട്...

    മോളുട്ടി...ഞാന്‍ പലരുടെയും കഥകള്‍ വായിക്കാറുണ്ട്....അപ്പോളെല്ലാം ഞാന്‍ അവരുടെ ഫാന്‍ ആയി മാറുന്നു...ആ എനിക്കൊരു ഫാന്‍...നല്ല തമാശ...എന്റെ ഒരു നല്ല കൂട്ടുകാരി ആയാല്‍ മതി മോളുട്ടി..അല്ലേല്‍ എനിക്ക് അഹങ്കാരം വരുമെന്നെ....

    ഒരുപാടു നന്ദി

    ReplyDelete
  4. ഒലെ പറമ്പില് ഓല വീണപ്പോ ഒല് പറഞ്ഞ് ഓല ഓലയാന്ന് ...

    ഇത് എന്താണെന്ന് മനസ്സിലായോ ആതിരയ്ക്ക്

    ReplyDelete
  5. ഓന്റെ ഒരു കാര്യം...... :-) :-)

    ReplyDelete

വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയു ..ഞാന്‍ എങ്ങാന്‍ നന്നായി പോയാലോ ?