Sunday, March 31, 2013

എക്സ്പ്രസ്സ്

Seat No: 36 --ജീവന്‍ 

വേഗതയില്‍ ഓടുന്ന ഈ വാഹനത്തേക്കാള്‍ എത്രയോ വേഗം ആണ് മനുഷ്യന്റെ മനസ്സ് യാത്ര ചെയ്യുന്നത്. അവളെ അന്ന് കണ്ടത് മുതല്‍ ഇന്നിപ്പോള്‍ കാണാന്‍ പോകുന്നത് വരെയുള്ള കാര്യങ്ങള്‍ വിധിയുടെ വികൃതികള്‍ മാത്രമാണോ? അമ്മുവിന് എന്നെയും മക്കളെയും തനിച്ചാക്കി പോകുവാന്‍ കഴിയുമോ?

ഡയറി അടച്ചു സൈഡ് ലാമ്പ് അണക്കുമ്പോള്‍ ആരുമറിയാതെ ഒഴുകിയ മിഴിനീര്‍ അയാള്‍ തുടച്ചു

Seat No: 37--സുബൈദ 

" ഇങ്ങള്‍ക്ക്‌ ചായ ബേണാ ഇമ്മാ? കോയിക്കോടിക്ക് ഇനി തോനേം ദൂരംണ്ട് ..മേണംച്ചാ കുടിചോളിന്ന് "
പറയുകയും ചായ ഊതിക്കുടിക്കയും ഒരുമിച്ചാണ് അവള്‍.
" ഓരവിടെ ബാരാണ്ടിരിക്കില്യ  ല്ലേ മ്മാ ?"  മറുപടി പ്രതീക്ഷിക്കാതെയുള്ള നെടുവീര്‍പ്പ് കലര്‍ന്ന ചോദ്യം.

Seat No: 38 --മൈമൂന 

"ഓന്‍ വരൂടി ..ഓനുക്ക് ഞമ്മളെ ജീവനാ ..ഓന്‍ ഒരു ഹിമാറിന്റെ പിന്നാലെയും പോവൂല..പടച്ചോന്‍ മ്മളെ കൈബിടൂല ."

വിതുമ്പിയും ചിരിച്ചും തേങ്ങല്‍ അടക്കിയും കണ്ണീര്‍ തുടയ്ക്കുന്ന ഒരു വൃദ്ധ

Seat No: 33-- പീറ്റര്‍ 

" ഇപ്പോള്‍ 3G മാറി 4G വന്നിട്ടും നമ്മടെ കേരളത്തില്‍ മാത്രം വികസനം ങേ ഹേ ...ഇന്റര്‍നെറ്റ്‌ കണക്ഷന്‍ പോലും ഇല്ലാത്ത ഒരു ഗ്രാമം ..എനിക്കിത് വിശ്വസിക്കാന്‍ പോലും പറ്റുന്നില്ലന്നെ...എന്‍റെ കര്‍ത്താവേ ആ റോസക്കുട്ടി പറഞ്ഞത് കാര്യമല്ലയോ ..ഈ കേരളം എന്ന് വെച്ചാ ആള്‍ക്കാരും ടെക്നോളജിയും എല്ലാം "so poor " 

Seat No: 34 -- ഐസ്സക് 

" ഹല്ലാ പിന്നെ ...നമ്മക്കൊന്നും പറ്റത്തില്ലന്നേ ..കള്‍ച്ചര്‍ ഇല്ലാത്ത കൊറേ മനുഷ്യന്മാരും കുറെ വൃത്തികെട്ട രാഷ്ട്രീയവും ....പീഡനം എന്നും പറഞ്ഞു പരാതിം കൊണ്ട് കുറേ പീറ പെമ്പിള്ളേരും.."

Seat No: 35--സുമലത 

" Excuse me..I hope you are from abroad .. could you please consider others while you talk loudly. I am doing some urgent works "

Seat No: 39--അമല 

" അത് കലക്കി ചേച്ചീ ..ഒരു തുക്കടാ സായിപ്പിന്മാര്‍ ..ഹി ഹി കുറെ നേരായി ഞാന്‍ സഹിയ്ക്കാ ...വല്ല ഓണം കേറാ മൂലയിലും ജനിച്ചതാവും ..ജാഡ ..അല്ലാതെന്താ ..ഹി ഹി "

Seat No: 40 -- സുലൈഖ 

ഇടയ്ക്കിടെ നെടുവീര്‍പ്പിടുന്നു ..ഷാള്‍ കടിക്കുന്നു ..കണ്ണാടി നേരെ വെക്കുന്നു ..ജനലിലൂടെ പുറത്തേക്ക് നോക്കുന്നു ...കയ്യിലിരിക്കുന്ന ബാഗ്‌ ഇടയ്ക്കിടെ മുറുകെ പിടിക്കുന്നു ...നല്ല ടെന്‍ഷന്‍ ആണെന്ന് വ്യക്തം


"കാപ്പീ ..കാപ്പീ ....."  ഇടയ്ക്കു പതിവ് കഥയിലെ പോലെ ഈ ട്രെയിന്‍ ഒന്ന് നിന്നു


----------------------------------------ഇടവേള ----------------------------------------------


" അളിയാ അവള് വരുമോ?"
" ദേ എന്നേം കൂടെ ടെന്‍ഷന്‍ ആക്കല്ലേ..അവള്‍ വരാതിരിക്കില്ല ..എന്‍റെ ടെന്‍ഷന്‍ കാശ് കാണുമോ എന്നാ..ലവന് കൊടുക്കാന്‍ ഉള്ളതാ..സ്വര്‍ണമൊക്കെ ഉണ്ടെന്നാ പറഞ്ഞെ .."

" എന്നാലും അളിയാ നിന്നെ സമ്മതിക്കണം ..ഒരുത്തന്‍റെ ഭാര്യെ വെറും ഫോണിലൂടെ വളച്ചു ..ഇത്രേമൊക്കെ ഒപ്പിച്ചല്ലോ ..ശോ പാവം കെട്ട്യോന്‍ ...ഒന്നുമറിയാതെ അങ്ങ് മരുഭൂമിയില്‍..... ............... പത്രക്കാര്‍ക്ക് ഒരു വാര്‍ത്ത ആയി ...മൊബൈല്‍ പ്രണയം ..വീട്ടമ്മ ഒളിച്ചോടി ..ഹ ഹ ഹ "

----------------------------------------------------------------------------------------------------

" അമ്മയാ മനൂ .."
" എന്താമ്മേ? അമ്മയെന്തിനാ കരയുന്നേ? "
" അവള്‍ക്കു കൂടുതലാ മോനേ ...പെട്ടന്ന് ബോധം പോയി ..എല്ലാരും അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ഓടുന്നു ..എന്നോടാരും ഒന്നും പറയുന്നില്ല മോനേ ..."

"അമ്മ കരയാതെ ...അമ്മുവിന് ഒന്നും വരില്ല ...ഞാന്‍ വന്നു കൊണ്ടിരിക്കുവാ..പേടിക്കാതെ അമ്മേ ..അവള്‍ക്കു ഒന്നും വരില്ല

------------------------------------------------------------------------------------------------------

" ഉമ്മാ ഞാന്‍ സുക്കൂറാ ...ഞങ്ങള്‍ ഇവിടെ സ്റ്റേഷനില്‍ തന്നെ ഉണ്ട് കേട്ടാ .."

" ഉം ശരി മോനേ ..അടുത്തേക്കണെന്ന തോന്നുന്നേ ...ശരി "

-------------------------------------------------------------------------------------------------------
" Dr.sumalatha here ...connect me to ICU fast.."
" Sister..who is on duty today ? "
"Dr.Sivadas ആണ് മാഡം .."
"ഉം ഓക്കേ ഓക്കേ ..How is the patient in Bed 6? "
"CPR നടക്കുന്നു ..പള്‍സും  ബി പിയും ഇല്ല "
" ഓക്കേ tell  Dr.Sanjay to Update me ..Thank you sister"

-------------------------------------------------------------------------------------------------------
" അച്ചായോ എത്താറായോ? "
" നീ ഒന്ന് പെടക്കാതെ ഗ്രേസീ ..ഞാന്‍ അങ്ങ് വരും ..മറ്റേതു എന്തായി? ഒപ്പിച്ചോ?"
" പിന്നേ ..പണ്ട് നാടകത്തില്‍ എനിക്ക് ഒന്നാം സ്ഥാനം കിട്ടിയത് വെറുതെയാ ...അമ്മച്ചി എന്‍റെ നമ്പറില്‍ തലേം കുത്തി വീണു "

"ഹ ഹ ..ശരി ശരി ..സമ്മതിച്ചേ .. ഹോ ..എന്നായാലും തിരിച്ചു പോകാന്‍ ടിക്കറ്റ്‌ ശരി ആയല്ലോ "

-------------------------------------------------------------------------------------------------------

"അമല " ....ഉം കണ്ടിട്ട് കാശൊള്ള വീട്ടിലെ കൊച്ച് ആണെന്ന് തോന്നുന്നു ..എഴുതിക്കോ അല്പം കൂടുതല്‍ .."
" ഗള്‍ഫില്‍ അറബികള്‍ വരെ ഇത് അറിഞ്ഞു തുടങ്ങി എന്നാ തോന്നുന്നേ ..അവന്മാരും കൈക്കൂലി കൂട്ടി തുടങ്ങി സുരേഷേ .."

നമ്മക്ക് സര്‍വീസ് ചാര്‍ജ് അല്ലെ കൂട്ടാന്‍ പറ്റുള്ളൂ ..ഇരിക്കട്ടെ ..ഹ ഹ
---------------------------------------------------------------------------------------------------------

" സുലു ..ഞാന്‍ സ്റ്റേഷനില്‍ തന്നെ ഉണ്ട് ..സൂക്ഷിക്കണേ മുത്തേ ..ബാഗ്‌ ശ്രദ്ധിചോണം ...ഉമ്മാ "
" ഉം .." സുലൈഖ ബാഗ് ഒന്ന് കൂടി മുറുകെ പിടിച്ചു

-------------------------------------------------------------------------------------------------------
" അമ്മുവിനെ രക്ഷിക്കണേ ദൈവമേ ...അവളെ വേദനിപ്പിക്കരുതേ ..." നിറഞ്ഞ കണ്ണുകള്‍ ആരും കാണാതെ തുടച്ചു മനു പ്രാര്‍ഥിച്ചു

---------------------------------------------------------------------------------------------------------

" മകന്‍ മയക്കു മരുന്ന് കേസിലെ പ്രതിയാ എന്ന് അറിഞ്ഞാല്‍ ഏതു അമ്മയാടാ സഹിക്കുന്നെ? പാവം അവന്‍ വരും എന്ന് കരുതി കാത്തിരിക്കുകയാവും ആ ഉമ്മയും പെങ്ങളും....നമ്മളെ സ്റ്റേഷനില്‍ കാണുമ്പോള്‍ ...ശോ എന്താ ഇപ്പോള്‍ പറയുക അവരോട് "

----------------------------------------------------------------------------------------------------------

" നമുക്ക് ഈ വയസ്സാന്‍ കാലത്ത് എന്തിനാ അച്ചായോ നിലോം പാടോം ഒക്കെ ..അതെല്ലാം അവര്‍ക്കുള്ളതല്ലേ ..അമേരിക്കയില്‍ നിന്ന് വന്നിട്ട് തിരിച്ചു പോകാന്‍ കാശ് ഇല്ലാന്ന് പറഞ്ഞാല്‍ നമ്മക്കല്ലായോ നാണക്കേട്‌ ..അവള് പ്രാരബ്ധം പറഞ്ഞത് കേട്ടിട്ടൊന്നും അല്ലാന്നേ..കൊണ്ട് പോയി ജീവിക്കട്ടെ ..നമ്മളിനി എത്ര കാലം എന്ന് വെച്ചാ "

" അതിനു അവള് എന്നാത്തിനാ മേരിക്കൊച്ചേ കള്ളം പറയുന്നേ....ഒരു പറമ്പ് കിളച്ചു തുടങ്ങിയതാ ഞാനും ആ ഐസ്സക്കിന്റെ അപ്പനും ..ഇവന്മാരെ ഒരുമിച്ചു അമേരിക്കയില്‍ വിട്ടതും ഞങ്ങളാ ..എന്നിട്ടിപ്പോള്‍ അപ്പന്‍ ചാകാന്‍ ഇരുന്നു അവന്‍ ഒള്ള സ്ഥലം വീതം വെക്കാന്‍ ..ആ തള്ള അനാഥാലയത്തില്‍ അല്ലായോ ..ഞാന്‍ ചത്തു പോയാല്‍ നിന്‍റെ ഗതി അങ്ങനെ ആവരുത് ..അതിനാ ഈ ഭൂമി മൊത്തം ഞാന്‍ ഈ കെട്ടിപിടിച്ചു കെടക്കുന്നെ "

" അതൊന്നും സാരമില്ല അച്ചായോ അഞ്ചു സെന്റ്‌ അല്ലായോ ..പോട്ടെ .."

---------------------------------------------------------------------------------------------------------

"  നഴ്സിംഗ് പഠിപ്പിക്കുന്നതിലും കഷ്ടം ഇപ്പോള്‍ ഒന്ന് കടല് കടത്തുന്നതാ ...മുക്കിനു മുക്കിനു എജന്റ്റ് ഉണ്ട് ...ന്‍റെ ഗുരുവായൂരപ്പാ ..ഈ ഇന്റര്‍വ്യൂവിനു  എന്‍റെ അമല മോളെ ഒന്ന് കടത്തി തരണേ ..."

" കാശ് വാരി എറിഞ്ഞാല്‍ മതിയെടീ എല്ലാം പാസ് ആകും "

" ഒന്ന് പോ മനുഷ്യാ ..ഇത് നല്ല ഏജന്‍സി ആണ് ...അവര്‍ക്ക് സര്‍വീസ് ചാര്‍ജ് മാത്രം മതി ..."

---------------------------------------------------------------------------------------------------------

" സോറി ഡോക്ടര്‍ നമ്മുക്കവരെ രക്ഷിക്കാന്‍ ആയില്ല ..CPR Failed "

ഡോക്ടര്‍ സഞ്ജയ്‌ അയച്ച മെസ്സേജ് വായിച്ചു സുമലത കണ്ണുകള്‍ അടച്ചു ചാരി ഇരുന്നു ..മറ്റൊരു സീറ്റില്‍ ആ രോഗിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന ഒരാള്‍ ഉണ്ടെന്നു അറിയാതെ

---------------------------------------------------------------------------------------------------------


ട്രെയിന്‍ അതിന്‍റെ യാത്ര തുടര്‍ന്നു ...കൂവിയും കിതച്ചും ..ഇടയ്ക്കിടെ നിന്നും ....



22 comments:

  1. ഇതിനു വല്ലതും പറയണേല്‍ നന്നായി നാല് വട്ടം ആലോചിക്കണം ... ആലോജിച്ചിട്ടു പറയാം .... :)

    ReplyDelete
    Replies
    1. അങ്ങനെ എങ്കിലും നീ ഒന്ന് ആലോചിക്ക് കുഞ്ഞോനെ ...നന്ദി

      Delete
  2. നന്നായിരിക്കുന്നു.സംഭാഷണങ്ങള്‍ കൂടിപ്പോയി കഥ പറച്ചലില്‍..

    ReplyDelete
    Replies
    1. നന്ദി രാജീവ്‌ ഈ അഭിപ്രായത്തിന് ..ശ്രദ്ധിച്ചു കൊള്ളാം

      Delete
  3. കൊല്ലം-കോട്ടയം പാസഞ്ചര്‍

    ReplyDelete
  4. ഈ ട്രെയിന്‍ എപ്പോ യുണിവേഴ്സിറ്റിയിലെത്തും........?

    ReplyDelete
    Replies
    1. എത്തും എന്ന് വിശ്വസിക്കാം

      Delete
  5. മനോഹരമായി അവതരിപ്പിച്ചു . ക യും അവതരണവും ഒത്തിരി ഇഷ്ടമായി പല തലങ്ങളിൽ ഉള്ള വായന സാധ്യമാക്കുന്നു . എങ്കിലും ആദ്യ വായനയിൽ അവ്യക്തതഉണ്ടാകും . അത് ഘടനയുടെ പ്രത്യേകത കൊണ്ടു സംഭവിച്ചതാകും . ആശംസകൾ
    Happy vishu

    ReplyDelete
  6. എനിക്ക് ഇഷ്ടമായി , യാത്ര തുടരട്ടെ ....... ആശംസകൾ .

    ReplyDelete
  7. പുതിയ പരീക്ഷണം കൊള്ളാം.... ഏകാഗ്രമായൊരു വായന കിട്ടാതെ ആദ്യം അൽപ്പം വലഞ്ഞു.... ഘടനകൾ മാറ്റി എഴുതാനുള്ള മനോഭാവത്തെ അഭിനന്ദിക്കുന്നു....

    ReplyDelete
  8. പ്രിയപ്പെട്ട ദീപ,

    വീണ്ടും വായിച്ചാൽ മാത്രം മനസ്സിലാകും. എങ്കിലും പുതുമ ഇഷ്ടമായി.

    ആശംസകൾ !


    സസ്നേഹം,

    അനു

    ReplyDelete
    Replies
    1. നന്ദി അനു ...കുറെ ആയല്ലോ കണ്ടിട്ട്

      Delete
  9. pala pala jeevithangal ,orupad manushyar...nannairikkunnu deepa...

    ReplyDelete
    Replies
    1. നന്ദി ..ഈ വരവിനും ..അഭിപ്രായത്തിനും

      Delete
  10. ഈ എക്സ്പ്രസ്സിൽ മുഴുവനും എന്റെ പരിചയക്കാരാണല്ലോ..

    എഴുത്തിന്റെ പുതുമ ഇഷ്ടപ്പെട്ടു..

    ReplyDelete
  11. പരീക്ഷണം നന്നായിട്ടുണ്ട് ട്ടോ...

    ReplyDelete
    Replies
    1. നന്ദി മൈ ഡിയര്‍ അനിയന്‍സ്‌

      Delete

വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയു ..ഞാന്‍ എങ്ങാന്‍ നന്നായി പോയാലോ ?