Sunday, July 29, 2012

ജയിച്ചത്‌ ശാസ്ത്രമോ മനുഷ്യനോ?

മൂന്നാം യാമത്തിന്റെ അവസാന പക്ഷവും കൊഴിഞ്ഞു. പിടഞ്ഞു മരിച്ച നെരിപ്പോടിന്റെ അവശിഷ്ടം ചിതറിക്കിടക്കുന്നു. അകലെ കഴുകന്റെ ചിറകടി ഒച്ചയും നിശബ്ദമായി.ഇനി എനിക്ക് ഇറങ്ങാം.... രാവിന്റെ നിശബ്ദതയിലേക്ക്.... കട്ട പിടിച്ച ഇരുട്ടിലേക്ക്.....ആത്മാവിനു വെള്ള നിറം നല്‍കിയ മനുഷ്യനെ പറ്റിച്ചു ഇരുട്ടിന്റെ കറുത്ത കുപ്പായത്തില്‍ ഒളിച്ചു മറ്റൊരു കറുപ്പായി  ഞാന്‍.

 എഴുതി നിര്‍ത്തി പ്രമോദ്.ഉറക്കം വരുന്നില്ല.ഉറങ്ങിയെ മതിയാവു. നാളെ ജോലിക്ക് പോകേണ്ടതാണ്. കിടക്കയിലേക്ക് ചാഞ്ഞു. കണ്ണുകള്‍ അടച്ചു.കണ്ണിലെ ഇരുട്ടിനപ്പുറം  ഉള്ള ചുവന്ന ലോകത്ത് കഴുകനും കാക്കയും ആത്മാവും മല്‍പ്പിടുത്തം നടത്തി.
" പ്രമോദ് നീ വരൂ ...നമ്മുടെ ലോകം ഇതാണ് ..." ആത്മാവ് അവനെ വിളിച്ചു. കഴുകന്‍ ആരുടെയോ ശവം കടിച്ചു പറിക്കുന്നു. ആരോ ബാക്കി വെച്ച  ബലി ചോറ് ഉണ്ണുന്ന കാക്കകള്‍. .....
" പ്രമോദ് ..നീ വരൂ...പ്രമോദ്..പ്രമോദ് .."

ഞെട്ടി ഉണരുമ്പോള്‍ ആകെ വിയര്ത്തിരുന്നു. അടുത്തിരുന്ന ജെഗ്ഗില്‍ നിന്നും വെള്ളം കുടിച്ചു.സ്വപ്നം ഒന്ന് ഓര്‍ത്തെടുക്കാന്‍  ശ്രമിച്ചു ആത്മാവും കഴുകനും  കാക്കയും. ഇന്നലെ എഴുതി പൂര്‍ത്തിയാക്കാത്ത കഥയുടെ അവശിഷ്ടം ഉപബോധ മനസ്സില്‍ എരിയുന്നതാവാം. ബെഡ് ലാമ്പ്  ഓണ്‍ ആക്കി സമയം വാച്ചില്‍ നോക്കി. അഞ്ചു മണി കഴിഞ്ഞിരിക്കുന്നു. കണ്ണട  എടുത്തു വെച്ച്  കട്ടിലില്‍ നിന്നും എഴുന്നേറ്റു.


അടുക്കളയില്‍ പോയി  ചായക്ക്‌ വെള്ളം വെച്ചു. പിന്നെ ബാത്രൂമിലേക്ക്. തിരികെ എത്തുമ്പോള്‍ പാത്രത്തിലെ വെള്ളം ശൂന്യം. ഗ്യാസ് ഓഫ്‌ ആണ്. അടുത്തിരുന്ന കപ്പില്‍ ആവി പറക്കുന്ന ചായ.വീണ്ടും ഒന്ന് വിയര്‍ത്തു പ്രമോദ്. ചുറ്റും നോക്കി. കട്ടിലിന്റെ അടിയിലും അടുത്ത മുറിയിലും എല്ലാം അയാള്‍ എന്തിനോ ആര്‍ക്കോ  ഒരു തിരച്ചില്‍ നടത്തി. പക്ഷെ ഒന്നും ഉണ്ടായില്ല. ആരും ഉണ്ടായില്ല.ഒന്ന് മടിച്ചെങ്കിലും ചായ എടുത്തു ചുണ്ടോടു ചേര്‍ത്തു. ഭിത്തിയില്‍ അവന്‍ തന്നെ എഴുതി വെച്ച വാചകങ്ങള്‍ ഒരു ഉറപ്പിനെന്നോണം ഒരിക്കല്‍ കൂടി വായിച്ചു. 


             " ശാസ്ത്രത്തിനു ആത്മാവില്ല 
                ആത്മാവില്ലാതെ ഈശ്വരനും 
                 ഈശ്വരന്‍ ഇല്ലാത്ത ശാസ്ത്രമേ 
                  നിന്നെ ഞാന്‍  ആരാധിക്കട്ടെ " 


ചായ കുടിച്ചു കുളിക്കുവാന്‍  കയറി പ്രമോദ്.സോപ്പ്  തേച്ചു പകുതി ആയപ്പോഴേക്കും  വെള്ളം നിശ്ചലമായി. കൈകൊണ്ടു ബക്കറ്റും കപ്പും പരതുമ്പോള്‍  ആരോ കയ്യില്‍ വെച്ച് കൊടുത്തു  ഒരു കപ്പു  വെള്ളം.കണ്ണ് തുറക്കാന്‍ ശ്രമിച്ചുവെങ്കിലും സോപ്പിന്റെ നീറ്റല്‍  കാരണം അത് സാധിച്ചില്ല.വേഗം കഴുകി നോക്കുമ്പോള്‍ ആരുമില്ല.ബെഡ് റൂമിന്റെ മേശയില്‍ ബാക്കിയായ നോവല്‍ ഫാനിന്റെ കാറ്റില്‍ ഇളകുന്നു.കുളി വേഗമാക്കി പ്രമോദ്  പുറത്തു ഇറങ്ങി. ആ നോവലിന്റെ താളുകളില്‍ വെള്ളം മഷി മായ്ക്കാന്‍ തുടങ്ങുന്നു.ഭയം സിരകളെ ത്രസിപ്പിച്ചു. കട്ടിലില്‍ ഇടാന്‍ പാകത്തിന് ഷര്‍ട്ടും പാന്റും എടുത്തു വെച്ചിരിക്കുന്നതും താഴെ ഇരുന്ന ഷൂവും അവന്‍ കണ്ടില്ലെന്നു നടിക്കാന്‍ ശ്രമിച്ചു. ആ നോവലിലേക്ക് നോക്കുമ്പോള്‍  ആ കറുത്ത ആത്മാവ് വിളിക്കുന്നത്‌ പോലെ 
" പ്രമോദ്...നീ വരൂ..." 
ഭിത്തിയില്‍ ഒട്ടിച്ചിരുന്ന പേപ്പറു വലിച്ചു കീറി അവന്‍. വേഗം മുറിക്കു പുറത്തു കടന്നു മുറി പൂട്ടി.


" യേശു ക്രിസ്തു ഈ വീടിന്റെ നായകന്‍ " എന്ന ബോര്‍ഡ്  മുറിക്കു മുന്‍പില്‍ പ്രമോദ് തറക്കുമ്പോള്‍  ഒരു കള്ളതാക്കോല്‍  കൂട്ടം കറക്കി മൂന്നു കൂട്ടുകാര്‍ അടുത്ത മുറിയില്‍  അടക്കി ചിരിച്ചു. 


ഒരു നിരീശ്വര വാദിയെ ഈശ്വരവിശ്വാസി ആക്കിയ സന്തോഷത്തോടെ 

22 comments:

 1. ഒരു നിരീശ്വര വാദിയെ ഈശ്വരവിശ്വാസി ആക്കിയ നിന്നോട് ദൈവം ചോദിച്ചോളും....

  കഥ നന്നായി, എങ്കിലും കുറച്ചു കൂടി എഡിറ്റ്‌ ചെയ്തു കുറേക്കൂടി നന്നാക്കി എടുത്തു കൂടെ...

  ReplyDelete
  Replies
  1. ദൈവത്തോട് ഞാന്‍ മറുപടി പറഞ്ഞോളാം ...ഹി ഹി ...നന്ദി മഹി

   Delete
 2. sathyathil njn ayalude athe moodl aayirunnu avasana two three lines vare

  u succeeded

  :)

  ReplyDelete
 3. ശ്ശോ...ഞാന്‍ എന്തൊക്കെയോ പ്രതീക്ഷിച്ച് വായിച്ച് വന്നതാരുന്നു.
  എല്ലാം തവിടുപൊടിയായി.

  അറ്റ് ലീസ്റ്റ് ഒരു കുഞ്ഞുപ്രേതമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ധന്യനായേനെ
  എല്ലാം വ്യാമോഹങ്ങള്‍

  ReplyDelete
 4. athukollaammm nalla climaxx.....unexpecteddd ...good stry deepaa

  ReplyDelete
 5. പ്രിയപ്പെട്ട ദീപ,

  ഒരു വിശ്വാസി കൂടിയുണ്ടായതില്‍ സന്തോഷം....! :)

  ഇനിയും നന്നായി എഴുതാം. ആശംസകള്‍ !

  സസ്നേഹം,

  അനു

  ReplyDelete
  Replies
  1. വളരെ നന്ദി അനു....വീണ്ടും കാണാം

   Delete
 6. രസകരം ഈ രചന. ആശംസകൾ

  ReplyDelete
 7. ഇനിയും എഴുതുക...ആശംസകൾ...

  ReplyDelete
 8. വരികളുടെ ഭംഗി നന്നായി ആസ്വദിച്ചു. അല്പം മെലോഡ്രാമ പോലെ തോന്നി. വായന നഷ്ടമായില്ല. ആശംസകള്‍.

  ReplyDelete

വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയു ..ഞാന്‍ എങ്ങാന്‍ നന്നായി പോയാലോ ?