Friday, September 24, 2010

ഹൃദയം നമ്മുടേത്‌

ഒരുപാടു ലോക കാര്യങ്ങള്‍ക്കിടയില്‍ നമുക്ക് നമ്മളെക്കുറിച്ച് അറിയുവാന്‍ ഒരു അവസരം ആകാം.ഇത് ഞാനുമായി ബന്ധം ഉള്ള മേഖല ആയതിനാല്‍ തുടക്കക്കാരി ഞാന്‍ തന്നെയാവാം.ഇതില്‍ നിങ്ങള്‍ക്ക് മനസ്സിലാകുന്നതും മനസ്സിലാകാത്തതുമായ കാര്യങ്ങള്‍ ഉണ്ടാകാം.നിങ്ങളുടെ അഭിപ്രായങ്ങള്‍ നിങ്ങള്‍ക്കെഴുതാം.എന്നെ വിമര്‍ശിക്കാം.. സംശയങ്ങള്‍ ആരായാം..ഒടുവില്‍ ഉപകാരപ്പെടുമെന്ന് തോന്നിയാല്‍ സ്നേഹം നിറഞ്ഞ ഒരു പുഞ്ചിരിയും ......  

                                                      എന്‍റെ മേഖല എന്ന് പറഞ്ഞപ്പോള്‍ പലര്‍ക്കും ഒരു സംശയം ഉണ്ടായി എന്ന് തോന്നുന്നു. അതിനാല്‍ തന്നെ പറയട്ടെ..ആതുര സേവന വിഭാഗമായ ഹൃദയശസ്ത്രക്രിയയിലാണ് ഞാന്‍ ജോലി നോക്കുന്നത്.അതുകൊണ്ട് തന്നെ എന്‍റെ വിഷയവും അല്പം ഗൌരവം ഉള്ളതാണ്.ഹൃദയത്തെക്കുറിച്ച് തുടങ്ങുമ്പോഴേ അറിയുക...നിങ്ങളുടെ ഹൃദയത്തെ നിങ്ങളെപ്പോലെ ഞങ്ങളും സ്നേഹിക്കുന്നു. അതിനാല്‍ ആ ഹൃദയത്തെ നല്ലതായി സൂക്ഷിക്കുവാനുള്ള  ഒരുപാട് മാര്‍ഗങ്ങളില്‍ ഒന്ന് നിങ്ങള്‍ക്കായി....                  

                                                     ഒരുപാട് പേര്‍ മനസ്സോടെയും അല്ലാതെയും സ്നേഹിച്ച ചിരിച്ചു കൊണ്ട് കൊല്ലുന്ന ഒരു ആയുധമാണ് സിഗരറ്റ്...ശ്രമിച്ചിട്ടും ഒഴിവാക്കാന്‍ പറ്റാത്തവര്‍.........ആരുടെയൊക്കെയോ സ്നേഹം നേടാനായി ഉപേക്ഷിച്ചവര്‍ ........മനസ്സിന്റെ ആശ്വാസം പുകയായി ഉയരുന്നത് കണ്ടു ആനന്ദം കൊള്ളുന്നവര്‍.....അങ്ങനെ പൊതുജനം പലവിധം.......പ്രിയ സ്നേഹിതാ നിങ്ങള്‍ക്കായി...ഈ സിഗരറ്റ് എന്ന മഹാന്‍ നിങ്ങളുടെ ഹൃദയത്തെ സ്നേഹിക്കുന്നത് എങ്ങനെയെന്നു ഞാന്‍ ചൂണ്ടിക്കാണിക്കാം....

  •        ഹൃദയ രോഗങ്ങള്‍ക്കും ശ്വാസകോശ രോഗങ്ങള്‍ക്കും സാധ്യത കൂടുതല്‍.
  •        നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് ധമനികളില്‍ അടിഞ്ഞു കൂടുന്നു. അതിന്റെ ഭാഗമായി രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, പ്രമേഹം എന്നിവ ഉയരുന്നു.ചുരുക്കത്തില്‍ രക്തസമ്മര്‍ദ്ദം കൂടുമ്പോള്‍ വ്യായാമം ചെയ്യാനുള്ള കഴിവ് നഷ്ടമാകുന്നു.അതുവഴി രക്തയോട്ടം കുറയുകയും രക്തം കട്ടപിടിക്കാന്‍ ഇടയാവുകയും ചെയ്യുന്നു.
  • പുകവലിക്കുകയും ഗര്‍ഭ നിരോധന ഗുളികകള്‍ ഉപയോഗിക്കുകയും ചെയ്യുന്ന സ്ത്രീയുടെ ഹൃദയം തകരാറില്‍ ആയിരിക്കും 
  • ശരീരത്തില്‍ നല്ല കൊളസ്ട്രോളിന്റെ അളവിനെ കുറക്കുന്നു.
  • ഹൃദയം പോലെ തന്നെ തലച്ചോറിനെയും ബാധിക്കാനുള്ള കഴിവ് ഈ മഹാനുണ്ട് 
  • നിങ്ങള്‍ വലിക്കുന്ന സിഗരറ്റ് കൊല്ലുന്ന നിങ്ങളുടെ ബന്ധുവിനെക്കുറിച്ച് നിങ്ങള്‍ അറിയുന്നുവോ? 


ഇപ്പോള്‍ ആഗ്രഹിക്കുന്നുവോ ഒഴിവാക്കാന്‍? 
ഞാന്‍ സഹായിക്കാം...നിങ്ങള്‍ക്ക് ചെയ്യാവുന്നത്..........
  • എന്തിനു വലിച്ചു? എങ്ങനെ ഒഴിവാക്കാമായിരുന്നു? എന്ന് എഴുതി വെക്കുക.ആ പേപ്പര്‍ സിഗരറ്റ് കൂടിന്റെ മുകളില്‍ സൂക്ഷിക്കുക 
  • തീപ്പെട്ടി,ലൈറ്റര്‍ മുതലായവ കൂടെ കരുതാതെ ഇരിക്കുക 
  • ഒരു പാക്കെറ്റ് തീരാതെ വേറെ വാങ്ങരുത്.
  • ദിവസവും വലിക്കുന്നതിന്റെ എണ്ണം കുറഞ്ഞില്ല എങ്കിലും കൂടാതെ നോക്കുക 
  • സിഗരറ്റ് പെട്ടന്ന് നിര്‍ത്തിയാല്‍   രണ്ടു മുതല്‍ അഞ്ചു മിനിട്ട് വരെ പിടിച്ചു നില്‍ക്കാന്‍ വളരെ പ്രയാസമാണ് .ആദ്യദിവസം നിനക്ക് നിന്നെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെലും നീ തെറ്റുകാരന്‍ അല്ല.
  • ഈ അവസരങ്ങളില്‍ മിട്ടായിയോ ചൂയിന്ഗം തുടങ്ങിയവയോ ശീലിക്കാം 
  • ഭക്ഷണശേഷമുള്ള പുകവലി ഒഴിവാക്കാന്‍ ഒരു സൌഹൃദ സന്ദ൪ശനമൊ ചുറ്റിയടിക്കാലോ ആവാം.
  • കൂട്ടുകാരുടെ കളിയാക്കലില്‍ " ഞാന്‍ നിര്‍ത്തിയതുപോലെ നിര്‍ത്താനുള്ള ധൈര്യം നിനക്കുണ്ടോ?" എന്നൊരു മറുചോദ്യം ആവാം.
  • മൂന്നു വര്‍ഷം പുകവലിക്കാതെ ഇരിക്കുന്ന ആളിന്റെ ഹൃദയരോഗസാധ്യത ഒരിക്കലും വലിക്കാത്തവര്‍ക്ക് സമം.

                                          ഇത് ഒന്നും ചെയ്യാതെ വരുമ്പോള്‍ വളരെ ക്രൂരമെങ്കിലും നിങ്ങളുടെ നെഞ്ഞുപിളര്‍ക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുന്നു.നിങ്ങളുടെ ഹൃദയം കൊടും തണുപ്പുള്ള ഐസ് ഉപയോഗിച്ച് ഞങ്ങള്‍ നിശ്ചലമാകുന്നു.ഇത് ഞങ്ങളുടെ ജോലി.രക്ഷിക്കുവാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു.രക്ഷപെടുന്നവര്‍ ആണ്  അധികവും കണക്കുകള്‍ അനുസരിച്ച് മൂന്നു മുതല്‍ നാലു ശതമാനം വരെ മരിക്കുന്നു. എന്റെ അനുഭവം അതിലേറെ...മരണസാധ്യത എഴുപതു വയ്യസിനു മുകളില്‍ ,മറ്റു അസുഖമുള്ളവര്‍  അങ്ങനെ നീളുന്നു നിര.....ഇതെല്ലാം അറിഞ്ഞിട്ടും നിങ്ങള്‍ എന്തിനു വെറുതെ....................
        

8 comments:

  1. വളരെ ഉപകാര പ്രദമായ പോസ്റ്റ്‌...

    അഭിനന്ദനങ്ങള്‍...

    ReplyDelete
  2. നിശബ്ദ കൊലയാളിയെനമ്മള്‍ തിരിച്ചറിയുക(ഞാന്‍ ഇതു നിര്‍ത്തിയിട്ടു ഒരു വര്‍ഷം തികഞ്ഞു)

    ReplyDelete
  3. എന്റമ്മേ..ഒന്നര വര്‍ഷം മുമ്പ് വരെ മിനിമം ഒന്നരപായ്ക്കറ്റ് സിഗററ്റ് ഞാന്‍ വലിക്കുമായിരുന്നു.ഒരു രസത്തിനായി വലിച്ചുതുടങ്ങിയതാണ്.അഡിക്ടായിപ്പോയി എന്നു പറഞ്ഞാല്‍ മതീല്ലോ.നിര്‍ത്തുവാനായി പലവട്ടം ശ്രമിച്ചു.രാത്രികളില്‍ അസഹ്യമായ തലവേദനയും രാവിലെ ഉറക്കമെണീക്കുമ്പോള്‍ അസ്വസ്ഥതകളും..ഒരു ദിവസം രാവിലെ എഴുന്നേറ്റിട്ട് ഇന്ന്‍ വലിക്കത്തില്ലാന്ന്‍ കടും പിടുത്തം പിടിച്ച് അന്നേ ദീവസം തള്ളി നീക്കി..എന്തോ ഭാഗ്യത്തിനു പിന്നീട് ആ വഴിയിലേയ്ക്ക് പോകാന്‍ തോന്നിയില്ല.ഇന്ന്‍ എനിക്ക് സിഗററ്റിന്റെ പുകയോ മറ്റോ അടിച്ചാല്‍ തന്നെ ഓക്കാനം വരും..തീര്‍ച്ചയായും ഒഴിവേക്കേണ്ട ഒരു മാരക ദുശ്ശീലം തന്നെയാണ് പുകവലി...

    പൊന്നു ചങ്ങാതീ..ഈ വേര്‍ഡ് വെരിഫിക്കേഷന്‍ പോലുള്ള കുന്തമൊക്കെയൊന്നൊഴിവാക്കൂ..കഷ്ടപ്പെട്ട് ഒരു കമ്ന്റ് ടൈപ്പ്ചെയ്ത് കൊണ്ട് വരുമ്പം വീണ്ടും കൊടച്ചക്രം ടൈപ്പ് ചെയ്യുകാന്നുവച്ചാല്‍...

    ReplyDelete
  4. സിഗരറ്റ് പുരാണം നന്നായി എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  5. ഖാദൂ വളരെ നന്ദി
    ഇടശേരിക്കാരാ വളരെ സന്തോഷം നിര്‍ത്തിയതില്‍
    ശ്രീക്കുട്ടാ പലരും ശ്രമിച്ചിട്ടും നടക്കാത്ത കാര്യമെന്നൊക്കെ പറയുമ്പോള്‍ നിങ്ങള്‍ നിര്‍ത്തി എന്നറിഞ്ഞതില്‍ സന്തോഷം...എന്റെ വക ഒരു ക്ലാപ്പ്
    ആ കുന്ത്രാണ്ടം ഇന്ന് തന്നെ കളയാം കേട്ടോ ചങ്ങായി..
    കുഞ്ഞു മയില്പീലിക്കും എന്റെ നന്ദി

    ReplyDelete
  6. നല്ല പോസ്റ്റ് നന്മയുള്ള പോസ്റ്റ്

    ReplyDelete
  7. പുക വലിച്ചാലും ഇല്ലെങ്കിലും വരാന്‍ ഉള്ളത് വഴിയില്‍ തങ്ങില്ല... !!!

    ReplyDelete
  8. ഉപകാര പ്രദമായ പോസ്റ്റ്‌...

    ReplyDelete

വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയു ..ഞാന്‍ എങ്ങാന്‍ നന്നായി പോയാലോ ?