Friday, June 10, 2016

ഒരു പ്രണയ സംഭാഷണ ശകലം

  : എനിക്കൊരു പ്രണയം ...

: നീ പ്രണയിക്കെടോ

:അവന്‍ എന്നെ കെട്ടിപ്പിടിച്ചാല്‍? 

: അത് നോക്കിയിട്ട് മതി 

:നോക്കി ...കുഴപ്പം തോന്നിയില്ല 

: തടിക്കു കേടു തട്ടുന്നതിന് നില്‍ക്കരുത് 

:ഗര്‍ഭം ഉണ്ടാവില്ല ...ബാക്കി കുഴപ്പം ഇല്ലാലോ 

:പിന്നെ ആലോചിക്കുമ്പോള്‍ കുറ്റബോധം ഉണ്ടാവാന്‍ പാടില്ല അത്ര തന്നെ 

:ലൈംഗികത ആസ്വദിക്കാന്‍ ഉള്ളതല്ലേ? കട്ടു തിന്നാല്‍ രുചിയും കൂടും 

:ആ ലെവലില്‍ ചിന്തിച്ചാല്‍ ഓക്കേ ..സമൂഹത്തെ ഒളിപ്പിക്കണം 

:ആരാ സമൂഹം?ഞാനും നീയുമല്ലേ?പിന്നെ നോക്കി നില്‍ക്കുന്നവര്‍
 ഞാന്‍ ഉടുക്കുന്ന സാരിക്കിടയിലൂടെ എന്‍റെ വയറു കാണാന്‍ ശ്രമിക്കുന്നവര്‍...ബസില്‍ ഞാന്‍ പിടിച്ചിരിക്കുന്ന കയ്യുടെ ഇടയിലൂടെ എന്‍റെ ബ്രായുടെ സൈസ് അളക്കുന്നവര്‍...നല്ല ചരക്ക് എന്ന് എന്നെ നോക്കി പറയുന്നവര്‍ അല്ലെങ്കില്‍ ഞാന്‍ ചെയ്യുന്നത് ചെയ്യാന്‍ ആവാതെ കുശുമ്പു പറയുന്നവര്‍

: ഞാനും നീയും ഓരോരുത്തരും ഇഷ്ടപ്പെടുന്നതാണ് ഇതെല്ലാം ..പക്ഷെ സമൂഹത്തിനു ദിവസവും ചര്‍ച്ചയാവുവാന്‍ കഥാപാത്രങ്ങള്‍ വേണം 

:ഉവ്വ്,ഇന്ന് ഞാന്‍..നാളെ അവര്‍ എന്നെ മറക്കും

:നമ്മളെക്കുറിച്ച് നല്ലത് മാത്രമാണ് പറയുന്നതെന്ന് വിശ്വസിക്കും...എങ്കിലും നാം മറ്റൊരാളെക്കുറിച്ച് പറയുന്ന കാലത്തോളം നമ്മളും കേള്‍ക്കാന്‍ ബാധ്യസ്ഥരാണ്

:അതാണ് മനുഷ്യന്‍..എന്നെക്കുറിച്ച് നല്ലതാണ് പറയുന്നതെന്ന്‍ വിശ്വസിക്കുന്നു

: നിന്‍റെ മനസ്സ് സമ്മതിച്ചുവെങ്കില്‍ നിനക്ക് ചെയ്യാം ..ആട്ടെ നീ തുടങ്ങ്യോ?

:  തുടങ്ങി ...ഒടുങ്ങിയോ ആവോ?

: ഇത്ര പെട്ടന്ന് ? അവനോടും പറഞ്ഞോ ഈ പ്രണയം വെറുമൊരു പ്രണയമെന്ന്?

: ഇല്ല ...

: പ്രണയം ചൂട് പിടിക്കുമ്പോഴാണ് ആസ്വാദനം കൂടുകയെന്നു തോന്നുന്നു     

   ..അല്ലാ അവനും ശരിക്കും പ്രണയം തന്നെയോ? അതോ ?

: അതെനിക്ക് അറിയുകയില്ല ...ഞാന്‍ ചോദിച്ചില്ല

: ഒരുത്തിയെ ഉപയോഗിച്ചു എന്ന് കൂട്ടുകാര്‍ക്ക് മുന്നില്‍ വീമ്പു പറഞ്ഞു    

  തീര്‍ക്കുന്ന പ്രണയമാണോ എന്ന് ഉറപ്പിക്കണം

: അതൊന്നുമല്ല ..ഇത് ദിവ്യം തന്നെ...എനിക്കവനെ കാണാന്‍ തോന്നാറുണ്ട്   

 ചിലപ്പോള്‍ ...പക്ഷെ ഞാന്‍ അതൊരിക്കലും പറയാന്‍ ആഗ്രഹിക്കുന്നില്ല

:അത് വേണ്ട ..ഒടുവില്‍ ഒരുത്തന്‍റെ ജീവിതം നശിപ്പിച്ചു എന്ന പേര് വരില്ലല്ലോ

:അവന്‍ പറഞ്ഞിട്ടുണ്ട് ...നീ വിളിച്ചാല്‍ ഞാന്‍ വരും ...വിളിക്കരുത് എന്ന്

: പ്രണയിക്കു നീ ..പക്ഷെ പൂര്‍ണ്ണമായും ഒരിക്കലും പ്രണയം നല്‍കരുത്

: കാതിലൊരു പ്രണയം കേട്ടിട്ട് കാലമെത്രയായ്

:ഇപ്പൊ പ്രണയ ലോകം കൈ വിട്ട പോലെ ആണ് 

:പ്രണയം കൊണ്ട് നനക്കുക..ആ നനവില്‍ കുളിക്കുക...കൈ വിടരുത്...എങ്കില്‍ ജീവിതം പോകും

:ജീവിത തിരക്കില്‍ പ്രണയിക്കാന്‍ മറന്നു തുടങ്ങിയിരിക്കുന്നു

:പ്രണയിക്കുമ്പോള്‍ മറ്റൊന്നും വരാന്‍ പാടില്ല.. പ്രണയം മാത്രം


:അങ്ങനെ ഉണ്ടായിരുന്നു ...ഇപ്പൊ .....ങ്ഹാ

:കുറയാതെ കാക്കുക..അവളെ ഓരോ ദിവസവും പുതിയ പെണ്ണ് ആക്കി   മാറ്റുക...പഴമ ഒരു ഗന്ധം ബാക്കി വെക്കും...: അത് ചിലപ്പോ ഇഷ്ടമാവില്ല

: ഞാന്‍ ഇപ്പോള്‍ ഒന്ന് ഫ്രഷ്‌ ആകുന്നത് പോലൊരു ഫീല്‍ 

:ആളുകള്‍ പൊതുവേ ഇരുട്ടില്‍ സെക്സ് ചെയ്യുന്നവരാണ്..വെളിച്ചത്തില്‍ പ്രണയിക്കാന്‍ ഭയക്കുന്നവര്‍

: എന്‍റെ കാര്യത്തില്‍ അങ്ങനെ തോന്നുന്നില്ല

: അടുക്കളയില്‍ അവളെ പ്രണയിച്ചിട്ടുണ്ടോ?

  കുളിമുറിയില്‍.....
  ഭക്ഷണം കഴിക്കുമ്പോള്‍....
  വെള്ളം കുടിക്കുമ്പോള്‍....

:  ഞങ്ങള്‍ക്കിടയിലെ ഇപ്പോളുള്ള പ്രശ്നം ഒരു കുഞ്ഞു തന്നെയാണ്

: അത് വിടുക...

ഒരു ഭിത്തിയില്‍ ചാരി നിന്ന് അഞ്ച് മിനിറ്റ് ഉമ്മ വെക്കുക
പരസ്പരം കൈ മാത്രം കോര്‍ത്ത്‌....
ഒടുവിലൊരു കിതപ്പ് ബാക്കിയാവും
ഓര്‍ക്കാന്‍ സമയം കിട്ടില്ല ഒന്നും

: ഇന്നിവിടെ ചെറിയൊരു പാര്‍ട്ടി ഉണ്ട് ...അത് കഴിയട്ടെ ...എനിക്കവളെ ഒന്ന് പ്രണയിക്കണം
 
 

 





 

30 comments:

  1. ഇഷ്ടം. ആശംസകള്‍.

    ReplyDelete
  2. പഴയ പോസ്റ്റുകളിലെ ആളേ അല്ല.അതോണ്ട്‌ മിണ്ടാതെ പോയി.പിന്നെ അന്നൂസേട്ടന്റെ ലിങ്ക്‌ കണ്ട്‌ വന്നു.

    കൊള്ളാം.ഇഷ്ടപ്പെട്ടു.ഗുഡ്‌ലക്ക്‌.

    ReplyDelete
    Replies
    1. പോയത് എന്തെ? വന്നല്ലോ നന്ദി

      Delete
  3. പഴമ ഒരു ഗന്ധം ബാക്കിവെക്കാതെ തികച്ചും പുതിയതായി...

    ReplyDelete
  4. തുറന്നെഴുത്തുമായി വീണ്ടും നീ..സമ്മതിച്ചിരിക്കുന്നു.സംഭാഷണ കഥ കൊള്ളാം. വായിച്ച് വരുമ്പോള്‍ കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ മാറി പോകുന്നു. ഡയലോഗ് ആരുടെതാണ് എന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ട് വന്നു. ചിലപ്പോള്‍ എന്റെ കുഴപ്പമാകാം.


    ReplyDelete
    Replies
    1. അതില്‍ സ്വതസിദ്ധമായ ശൈലിയില്‍ ഞാന്‍ അവന്‍ വന്നില്ല

      Delete
  5. പ്രേമിക്കുമ്പോൾ നീയും ഞാനും. ....

    ReplyDelete
  6. kurachu koodi aavamarunnu :P :) ,Oru Madhavikkutti Line :D

    ReplyDelete
  7. പ്രണയം കൊണ്ട് നനക്കുക..ആ നനവില്‍ കുളിക്കുക...കൈ വിടരുത്...എങ്കില്‍ ജീവിതം പോകും.. കൊള്ളാം നന്നായി എഴുതി .. എല്ലാവരുടെയും മനസ്സ് ഇത് തന്നെ ...

    ReplyDelete
  8. അതാണ്. ഇങ്ങനെ ഒക്കെ തന്നെയാണ് പ്രണയം പക്ഷേ...

    ആ പക്ഷേയില്ലേ?അതാണ് കൊല്ലുന്നത് പ്രണയത്തെ മാത്രമല്ല, നമ്മെയും

    നന്നായെഴുതി. ആശംസോള്!

    ReplyDelete
  9. ഉള്ളില്‍ തിങ്ങിവിങ്ങുന്ന പ്രണയത്തിന്‍റെ കാഴ്ചപ്പാടുകളെ വിവിധ വീക്ഷണകോണുകളിലൂടെ സ്വതസിദ്ധമായ ശൈലിയില്‍ പരിക്കില്ലാത്തവണ്ണം നന്നായി അവതരിപ്പിച്ചിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  10. വ്യത്യസ്തം... നന്നായി ദീപ :)

    ReplyDelete
  11. നന്നായി...ആശംസകൾ :)

    ReplyDelete
  12. വ്യത്യസ്തമായ എഴുത്തു .. എന്റെ ആശംസകൾ ..

    ReplyDelete

വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയു ..ഞാന്‍ എങ്ങാന്‍ നന്നായി പോയാലോ ?