Monday, March 12, 2012

രക്തസമ്മര്‍ദം ചില അറിവുകള്‍



രക്ത സമ്മര്‍ദം എന്നത് വെറുതെ തള്ളിക്കളയാവുന്ന ഒരു അസുഖം അല്ല. ചില അറിവുകള്‍ നമ്മള്‍ക്കുണ്ടെങ്കില്‍ ഒരു പരിധി വരെ ഈ രോഗം ഒഴിവാക്കാം.
രക്ത സമ്മര്‍ദം വഴിതെളിക്കുന്നത് മാരകമായ പല രോഗങ്ങള്‍ക്കുമാണ്. അവയില്‍ പ്രധാനപെട്ടവ coronary  artery  disease ,  heart  failure , stroke , kidney  failure എന്നിവ ആണ്.


ആദ്യം ഈ അസുഖങ്ങളെ നമുക്കൊന്ന് പരിചയപെടാം 


CORONARY  ARTERY  DISEASE    


ഹൃദയത്തിനു ഓക്സിജെന്‍  എത്തിച്ചു കൊടുക്കുന്ന പ്രധാന ധമനി ആണ് coronary അതില്‍ കാത്സിയം, കൊഴുപ്പ് മുതലായവ അടിഞ്ഞു കൂടുന്നത് മൂലം ഹൃദയത്തിലേക്കുള്ള സുഗമമായ രക്തയോട്ടം തടസ്സമാകുന്നു.പതിയെ പതിയെ അവ പൊട്ടാന്‍ കാരണമാകുന്നു. രക്തയോട്ടം കുറയുന്നതോടെ ഹൃദയത്തിലെ ഓക്സിജന്റെ അളവ് കുറയുകയും ഹൃദയാഖാതം ഉണ്ടാവാന്‍ കാരണമാവുകയും ചെയ്യുന്നു.

HEART  FAILURE 
ശരീരത്തിന് ആവശ്യമായ രക്തം പമ്പ് ചെയ്യാന്‍ ഹൃദയത്തിനു കഴിയാതെ വരുന്ന അവസ്ഥയാണ് ഇത്. ചില സമയം ഹൃദയത്തില്‍ ആവശ്യത്തിനു രക്തം ഇല്ലാതെ വരും. മറ്റു ചിലപ്പോള്‍ അത് പുറത്തേക്കു വിടാനുള്ള ശക്തി കുറവ് ഉണ്ടാകും. ചിലരില്‍ ഇത് രണ്ടും ഉണ്ടാകാം.


STROKE 


ഒരു ധമനി പൊട്ടുക അല്ലെങ്കില്‍ രക്തം കട്ടപിടിക്കുക എന്നതിലൂടെ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയും അതുവഴി തലച്ചോറിലെ ചിലഭാഗം പ്രവര്‍ത്തന രഹിതമാവുകയും ചെയുന്ന അസുഖം ആണ് ഇത്. തലച്ചോറ് പ്രവര്‍ത്തന രഹിതമായാല്‍ ശരീരവും  ക്രമേണ  ചലനം നിലക്കുക തന്നെ ചെയ്യും.

KIDNEY  FAILURE  


രക്തത്തിലെ ഉപയോഗ ശൂന്യ വസ്തുക്കളെ പുറം തള്ളാനുള്ള വൃക്കയുടെ കഴിവ് കുറേശെയായി നഷ്ടപെടുന്ന അവസ്ഥയാണ് ഇത്.




മുകളില്‍ പറഞ്ഞ എല്ലാ രോഗങ്ങള്‍ക്കും കാരണമായ ഒരു വില്ലന്‍ ആണ് രക്തസമ്മര്‍ദം. വര്‍ഷങ്ങളോളം യാതൊരു ലക്ഷണങ്ങളും കാണിക്കാതെ ഇവന്‍ നമ്മുടെ ഉള്ളില്‍ ഉണ്ടാവും.




പ്രായത്തിനു അനുസൃതമായ രക്തസമ്മര്‍ദം ആണോ നിങ്ങള്ക്ക് ഉള്ളതെന്ന് ഇത് നോക്കി ഉറപ്പു വരുത്തുക

AGE

SYSTOLIC
DIASTOLIC
MIN
AVERAGE
MAX
15-19
105
73
117
77
120
81
20-24
SYSTOLIC
DIASTOLIC
108
75
120
79
132
83
25-29
SYSTOLIC
DIASTOLIC
109
76
121
80
133
84
30-34
SYSTOLIC
DIASTOLIC
110
77
122
81
134
85
35-39
SYSTOLIC
DIASTOLIC
111
78
123
82
135
86
40-44
SYSTOLIC
DIASTOLIC
112
79
125
83
137
87
45-49
SYSTOLIC
DIASTOLIC
115
80
127
84
139
88
50-54
SYSTOLIC
DIASTOLIC
116
81
129
85
142
89
55-59
SYSTOLIC
DIASTOLIC
118
82
131
86
144
90
60-64
SYSTOLIC
DIASTOLIC
121
83
134
87
147
91


രക്തസമ്മര്‍ദം കുറക്കാന്‍ ഉള്ള ചെറിയ മാര്‍ഗങ്ങള്‍ 

  1. പുരുഷന്മാര്‍ അവരുടെ അരവണ്ണം നാല്‍പതു ഇഞ്ചില്‍ (102 cm ) കൂടാതെ ശ്രദ്ധിക്കുക
  2. സ്ത്രീകളുടെ അരവണ്ണം മുപ്പത്തി അഞ്ച് ഇഞ്ചില്‍ (88cm ) കൂടരുത് 
  3. മുപ്പതു മുതല്‍ അറുപതു മിനിട്ട് വരെ വ്യായാമം ചെയ്യുക ദിവസവും 
  4. കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങളും പഴവര്‍ഗ്ഗവും കഴിക്കുക 
  5. ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കുറയ്ക്കുക 
  6. മദ്യപാനം കഴിവതും ഒഴിവാക്കുക 
ഈ അറിവുകള്‍ ഉള്‍ക്കൊണ്ടു തന്നെ ഇതും ഒന്ന് കണ്ടു നോക്ക് ...


 

20 comments:

  1. kollaam ketto.. regards.. joy

    ReplyDelete
  2. രക്തസമ്മര്‍ദം ചില അറിവുകള്‍......................,......ദീപേച്ചി നല്ല വിവരണം . താങ്ക്സ് .

    ReplyDelete
  3. നന്ദി ഉണ്ണികുട്ടോ

    ReplyDelete
  4. ഉപകാരപ്രദം..
    നന്ദി സുഹൃത്തെ...

    ReplyDelete
  5. നല്ല അറിവുകള്‍, നന്ദി ദീപ്സ്‌

    ReplyDelete
    Replies
    1. സ്വപ്ന കാമുകനും എന്‍റെ നന്ദി

      Delete
  6. GOOD INFORMATION.........KEEP SHARING ....
    BEST WISHES....

    ReplyDelete
  7. മനുഷേനെ പേടിപ്പിക്കാനായിട്ട് ഓരോന്നെഴുതിവച്ചേക്ക്ണ്..!
    വെർതേ പ്രഷർ കൂട്ടല്ലേ..!!


    ഒരവയർനസ് നൽകാൻ ഉതകുന്ന പോസ്റ്റ്.
    മേളിലെ ചാർട്ട് എന്തായാലും പ്രയോജനപ്പെടും-നന്ദി
    ആശംസകളോടെ-പുലരി

    ReplyDelete
    Replies
    1. ഒരുപാട് നന്ദി പ്രഭേട്ടാ

      Delete
    2. മേളിലെ അല്ല മുകളിലെ... എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ...

      Delete
    3. വായിച്ചിരിക്കുന്നു

      Delete
  8. വളരെ വിജ്ഞാനപ്രദമായ പോസ്റ്റ്‌.

    ആശംസകള്‍
    satheeshharipad-മഴചിന്തുകള്‍

    ReplyDelete
  9. great.....nalla oru information......nannyitundu.....

    ReplyDelete

വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയു ..ഞാന്‍ എങ്ങാന്‍ നന്നായി പോയാലോ ?