Monday, November 28, 2011

ആത്മ സംവാദം

" ഞാന്‍ ദീപ. നീ ആരാണ്?"
" ഞാന്‍ നിന്‍റെ ആത്മാവ്."
"ആത്മാവോ? അതൊരു സങ്കല്‍പമല്ലേ? നീയെങ്ങനെ എന്‍റെ ആത്മാവാകും?"
"നീ ശ്വസിക്കുന്ന വായു സങ്കല്പമാണോ?"
"വായുവില്‍ ഒരുപാട് കാര്യങ്ങള്‍ ശാസ്ത്രം കണ്ടു പിടിച്ചതാണ്.ആത്മാവെന്നത് ആര് കണ്ടു?"
" തര്‍ക്കം പരിഹാരമാകില്ല.വരൂ നമുക്കൊരു യാത്ര പോകാം."
"എവിടേക്ക്?"
"വരൂ..."
"ഞാന്‍ വരുന്നില്ല..."
"നീ വരും...വരാതിരിക്കാന്‍ നിനക്കാവില്ല....നോക്ക് നമ്മള്‍ ഒരുപാട് ദൂരം പിന്നിട്ടു കഴിഞ്ഞു."
" നിനക്കെന്തു വേണം? നീയെന്നെ എവിടെക്കാണ്‌ കൊണ്ട് പോകുന്നത്? "
" നീ അവിടേക്ക് നോക്ക്...ഒരാള്‍ തിരക്കിട്ട് കുറെ കടലാസ്സുകള്‍ അടുക്കുന്നത് കണ്ടുവോ നീ?...അവരുടെ അരികിലേക്ക് പോകാം നമുക്ക്."
" നിങ്ങള്‍ എന്താണീ ചെയ്യുന്നത്? എന്താണീ കടലാസ്സുകള്‍?ഇവ നിങ്ങളെക്കാള്‍ ഉയരത്തില്‍ ഈ മുറിയും കവിഞ്ഞല്ലോ?"
"ഇവയെല്ലാം മനുഷ്യന്റെ തെറ്റുകളുടെ കണക്കുകളാണ്.ഇത് പോലെ അനേകായിരം ആളുകള്‍ അനേകായിരം മുറികളിലായ് ഇത് പോലെ കണക്കുകള്‍ നോക്കുകയാണ്.എന്നെ ശല്യപെടുതാതെ  ഇരിക്ക്.ഇന്ന് ഞാന്‍ തിരക്കിലാണ്."
" വരൂ..നമുക്ക് അടുത്ത ആളിന്റെ അടുത്തേക്ക് പോകാം."
"ഹേ ....താങ്കളെന്താ ഉറങ്ങുകയാണോ?ഒരാളവിടെ കഷ്ടപെടുമ്പോള്‍ ഉറങ്ങുവാന്‍ തനിക്കെങ്ങനെ കഴിയുന്നു?"

" ഹ ഹ കുറച്ചു കാലങ്ങള്‍ക്ക് മുന്‍പ് അവനെക്കാള്‍ തിരക്കിലായിരുന്നു ഞാന്‍.സത്യത്തിന്റെയും നേരിന്റെയും കണക്കെടുപ്പുകാരനാണ് ഞാന്‍..ഇന്ന് ഞാന്‍ വിശ്രമിക്കട്ടെ.."
" അയാള്‍ വീണ്ടും ഉറങ്ങുന്നുവോ?.."
"ഇനിയും ഉണ്ട് കാഴ്ച്ചകള്‍ ...മുന്നോട്ടു നടക്കു.."
" ഒരു മുറി ആണല്ലോ ഇതും...പക്ഷെ ഒരുപാട് ആളുകള്‍.പലരുടെയും മുന്‍പില്‍ പലതരം കടലാസ്സുകള്‍.അവയില്‍ വലിപ്പം കൂടിയ കെട്ടുകളും വലിപ്പം കുറഞ്ഞവയും.......ഇതെന്താണ്? "
"വരൂ...നമുക്ക് അവരോടു ചോദിക്കാം..."
"ഇതെല്ലാം അപേക്ഷകളാണ്..ഭൂമിയില്‍ നിന്നുള്ള അപേക്ഷകള്‍.."
"എന്തിനു?"
"ആത്മാവിനെ ശരീരത്തില്‍ നിന്നും വേര്‍പെടുതാതിരിക്കുവാനുള്ള ഉറ്റവരുടെ അപേക്ഷകള്‍..."
'പക്ഷെ......" 
"നിന്റെ സംശയം ശരിയാണ്...ഇത് നിന്റെ പേരിലുള്ള അപേക്ഷകളാണ്.." 
" അപ്പോള്‍ ഞാനും...?എന്റെ കൂടെ വന്ന ആത്മാവ് എവിടെ?...ഞാന്‍ ഇപ്പോള്‍ എവിടെയാണ്..?"
നെടുവീര്‍പ്പോടെ ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടു പ്രാര്‍ത്ഥനകള്‍ക്കു ഒടുവില്‍ ചേതനയറ്റ ജഡം അഗ്നിയില്‍ സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നവരെ....

ഒരു കടലാസ്സു കൂമ്പാരം കണക്കു ഒതുക്കി അയാള്‍ വീണ്ടും അടുത്ത കെട്ട് എടുത്തു

14 comments:

 1. ദീപൂസേ.. കലക്കി.. വളരെ ഇഷ്ട്ടായി.. ആശംസകള്‍..
  ഹും.. അവിടുന്ന് എല്ലാം ഡിലീറ്റ് ചെയ്തു കളഞ്ഞിട്ട് ഇവിടെ വന്നു തകര്‍ക്കുവാ ല്ലേ.. &*^&*&(*()&*^&

  ReplyDelete
 2. ദീപയുടെ ഭാവനാ ലോകത്തിലേക്ക്‌ ആത്മാവിന്റെ ഒപ്പമുള്ള യാത്ര നന്നായിരിക്കുന്നു...
  ഇനിയും എഴുതുക...
  പിന്നെ, "ഒരു കടലാസ്സു കൂമ്പാരം കണക്കു ഒതുക്കി" ഇതില്‍ 'കണക്കു ഒതുക്കി' എന്നത് മനസിലായില്ല. അതോ 'ഒരു കണക്കു ഒതുക്കി' എന്നാണോ ഉദ്ദേശിച്ചത് ?

  ReplyDelete
 3. നോവിച്ചായ..നന്ദി.....ഈ തകര്‍പ്പ് ഇവിടെ പണ്ടേ ഉണ്ട്...ഹി ഹി

  ReplyDelete
 4. നന്ദി മഹേഷ്‌ ചേട്ടാ...
  കണക്കു ഒതുക്കി എന്നാല്‍ കണക്കു തീര്‍ത്തു എന്നര്‍ഥം

  ReplyDelete
 5. Aathiraaa Superb...

  ReplyDelete
 6. സുഹൃത്തെ... പതിവ് പോലെ ഡാഷ് ബോര്‍ഡില്‍ വന്നില്ല പുതിയ പോസ്റ്റിന്റെ വിവരം... ചുമ്മാ ബ്ലോഗ്ഗില്‍ കൂടി കരങ്ങിയപ്പോഴാനു ഇത് കണ്ടത്..

  പേര് ദീപ ആണെങ്കിലും, മൊത്തം മനുഷ്യരുടെയും കാര്യങ്ങളാണ് കഥയില്‍ പറഞ്ഞത്...

  "ആത്മാവിനെ ശരീരത്തില്‍ നിന്നും വേര്‍പെടുതാതിരിക്കുവാനുള്ള ഉറ്റവരുടെ അപേക്ഷകള്‍..."
  .സത്യത്തിന്റെയും നേരിന്റെയും കണക്കെടുപ്പുകാരനാണ് ഞാന്‍..ഇന്ന് ഞാന്‍ വിശ്രമിക്കട്ടെ.."

  ഈ പറഞ്ഞതും നൂറു ശതമാനം ശരിയല്ലേ..

  നന്നായിട്ടുണ്ട്....

  ReplyDelete
 7. എപ്പോഴും കണക്കെടുപ്പുകള്‍ എങ്ങും എത്താതെ നീണ്ടുപോകുന്നു.
  ഇഷ്ടപ്പെട്ടു.

  ReplyDelete
 8. നന്ദി മോളുട്ടി...
  നന്ദി ഖാദൂ.....
  പട്ടേപ്പാടം റാംജി .....നന്ദി ഈ വരവിനും കയ്യൊപ്പിനും

  ReplyDelete
 9. ദീപ നന്നായിരിക്കുന്നു ഒരു വത്യസ്ഥ ഭാവന ആത്മാവും മനുഷ്യനും തമില്ലുള കൂടികാഴ്ച ബന്ഗിയായി
  അവതരിപിച്ചു അഭിനന്ദനങ്ങള്‍ ..ഇനിയും എഴുതൂ എല്ലാ വിധ ആശംസകളും

  ReplyDelete
 10. കൂട്ടുകാരീ..... കൊള്ളാം. ആത്മാവില്‍ തൊട്ടു

  ReplyDelete
 11. നന്ദി കുഞ്ഞോനും ഈ സ്വപ്ന കാമുകനും

  ReplyDelete
 12. ഇത് കൊള്ളാമല്ലോ
  നന്നായി എഴുതി
  ആശംസകള്‍

  ReplyDelete
 13. നല്ല ചിന്തക്കെന്റെ നമസ്കാരം...................

  ReplyDelete
 14. നേർമ്മയുള്ള മനസ്സിൽ നിന്നുണർന്ന
  അനുഗ്രഹീതമായ ചിന്ത ....ആശംസകൾ .

  ReplyDelete

വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയു ..ഞാന്‍ എങ്ങാന്‍ നന്നായി പോയാലോ ?