Saturday, July 17, 2010

ദുഃഖം

നിശബ്ദതയുടെ കൂട്ടുകാരിയാണ്‌ ‌  ഞാനിപ്പോള്‍..ഒരിക്കല്‍ എന്നെ ഭ്രാന്തു പിടിപ്പിച്ചിരുന്ന നിന്നെ ഞാന്‍ ഇപ്പോള്‍ ഒരുപാടു ഇഷ്ടപെടുന്നു... നീയാണ് എനിക്ക് അക്ഷരങ്ങളെ സമ്മാനിച്ചത്‌...നിര്‍ത്താനാവാത്ത വാക്ധോരനികളില്‍ ഉറക്കം വരാതെ എന്റെ ഉള്ളില്‍ ഉറങ്ങി കിടന്ന ഈ അക്ഷരങ്ങള്‍ക്ക് നിറങ്ങള്‍  ഏകിയതും വര്‍ണാഭമായ ഈ ലോകത്തില്‍ എത്തിച്ചതും  നീയാണ്.....പ്രിയ കൂട്ടുകാരീ നിന്റെ ഇഷ്ടം പോലെ ഞാന്‍ ഇവിടെ ജനിക്കട്ടെ...ഒരുപാടു എഴുതി തീര്‍ത്തു പിന്നിലേക്ക്‌ തിരിഞ്ഞു നോക്കുമ്പോള്‍ വേദനയുടെ കണികകള്‍ അവിടവിടെയായി പറ്റിപിടിച്ചിരിക്കുന്നു....ഇന്ന് ഞാന്‍ ഒരു സ്വപ്നലോകത്തില്‍ അല്ല...എങ്കിലും എന്റെ കനവുകള്‍ അവ ജനിച്ചു മരിക്കുന്നു...ഇടയ്ക്കിടെ...എന്തിനെന്നറിയില്ല....ചോദ്യങ്ങള്‍ ഒരുപാടു സ്വയം ചോദിച്ചു തീര്‍ത്തു ഞാന്‍....ദിനരാത്രങ്ങള്‍ കടന്നു പോകുന്നു...ഒരുപാടു രാപ്പകലുകളില്‍ എന്റെ യാത്രയില്‍ ഈ മൌന ദുഖത്തിന്‍ കാരണം ഞാന്‍ സ്വയം ആരാഞ്ഞു....അപ്പോഴൊക്കെയും എന്നെ പറ്റിച്ചു കടന്നു കളഞ്ഞ്..വീണ്ടും നിന്റെ അക്ഷരങ്ങളില്‍ പുനര്‍ജനിക്കാം എന്നവിചാരത്തോടെ അവന്‍..
ഒരിക്കല്‍ അവനെ വെല്ലുവിളിചെന്നോണം ഞാന്‍ മഴവില്ലിന്‍ മനോഹാരിതയെ കുറിച്ച് എഴുതി....അപ്പോള്‍ എന്നെ തോല്‍പ്പിച്ചു അവന്‍ പറഞ്ഞു തന്നു മഴയുടെ കണ്ണ് നീരിനെ  കുറിച്ച്...അതില്‍ ജനിച്ചവന്‍ ആണ് മഴവില്ല് എന്നും...എന്റെ അമ്മയും എനിക്ക് ജന്മം നല്‍കിയത് കണ്ണ് നീരോടെ അല്ലെ  എന്ന് ഞാന്‍ ഒരു മറു ചോദ്യം ചോദിച്ചു.....അപ്പോള്‍  അവന്‍ ഒരു ചെറു പുഞ്ചിരിയോടെ എന്നോട് പറഞ്ഞു നിന്റെ അമ്മയ്ക്കും നീ അന്ന് ഒരു മഴവില്ല് ആയിരുന്നുവെന്നു ....പിന്നീട് ..മെല്ലെ മെല്ലെ ഒരു സുര്യകിരണം ആ മഴവില്ലിനെ സ്പര്‍ശിച്ചപ്പോള്‍ ..ആ കണ്ണ് നീരിനെ മറന്നു നീ മാഞ്ഞതാവാം..... 
ചിരിച്ചു തലയാട്ടി നില്‍ക്കുന്ന പൂക്കളിലും ഉണ്ടാവുമോ നിന്റെയീ ദുഃഖം? ഞാന്‍ വീണ്ടും ചോദിച്ചു ....രോഗിയായ മകള്‍ ഇത്ര ദിവസത്തിനുള്ളില്‍ മരിക്കും എന്നറിഞ്ഞു അത് അവളെ അറിയിക്കാതെ കൂടെ ചിരിച്ചു നില്‍ക്കുന്ന അച്ഛന്റെ അവസ്ഥയാണ്‌ ഓരോ ചെടിക്കും...അവന്‍ അറിയുന്നു ഒരു പൂവിന്റെ ആയുസ്സ്...സ്വയം മരിക്കും മുന്‍പേ തല കൊയ്യപെടുന്ന പാവം പുഷ്പങ്ങള്‍ ....വളരെ ദുഖത്തോടെ എല്ലാം കേട്ട് നിന്നു ഞാന്‍.....   അവന്‍ വീണ്ടും ഒരു മന്ദഹാസത്തോടെ പറഞ്ഞു  ഇതാ ഇപ്പോള്‍ നിന്നിലുംഎത്തി ഞാന്‍......തോറ്റു പോയി ഞാന്‍ പ്രിയ സ്നേഹിതാ .....എന്റെ അക്ഷരങ്ങളുടെ കൂട്ടുകാരാ.....നീയില്ലാത്ത സ്ഥലം ഇല്ല ....സുഖത്തിലും സന്തോഷത്തിലും കളിയിലും ചിരിയിലും നീയുണ്ട് ....നിന്നെ ഇപ്പോള്‍ എന്റെ അടുത്ത് എത്തിച്ചത്  ഇവള്‍ ആണ്...രാവിന്‍റെ പ്രിയ തോഴിയാം ഈ നിശബ്ദത ....എഴുതി തീര്‍ത്തു എന്റെ പേന മടക്കുവാന്‍ ഇവള്‍ എന്നെ അനുവദിക്കുന്നില്ല .....ഇവിടെ ഇവളെ ആലോസരപെടുത്തുവാന്‍ ഇടയ്ക്കിടെ ഹൃദയമിടിപ്പ്‌ അറിയിക്കുന്ന പഴഞ്ചന്‍ ഖടികാരം മാത്രം...അതും അവളെ അറിഞ്ഞപോലെ പതുക്കെ വളരെ പതുക്കെ മാത്രം മിടിക്കുന്നു ......കൊഴിഞ്ഞു വീണ കണിക്കൊന്ന പൂവിന്റെ വര്‍ണമോ...... പോയ കാലത്തിന്റെ മധുര സംഗീതമോ ..... ഇതള്‍ വിരിഞ്ഞ പനിനീര്‍  പുഷ്പത്തിന്റെ സുഗന്ദമോ ഇല്ലാത്ത  എന്റെ അക്ഷരങ്ങളില്‍ നീ എന്തിനു വിരുന്നു വരുന്നു ?.....പ്രിയ കൂട്ടുകാരീ ..നിനക്ക് വിട .....ഞാന്‍ പറയട്ടെ .....കാരണം .....നീയെന്നെ ....ദുഖത്തിന്റെ അഗ്നിയിലേക്ക് ....തള്ളുന്നു .....അത് എനിക്ക് അസഹനീയം....എനിക്കുമെന്‍ സ്വപ്‌നങ്ങള്‍ മാത്രമായി നക്ഷത്രങ്ങള്‍ നിറഞ്ഞ മാനത്തു കൂടി ഒഴുകി നടക്കണം .......ചിരിക്കണം ..സന്തോഷിക്കണം .....രാവിരുളുന്നു.....എനിക്കും യാത്രയാകണം .....ഒരു പുതിയ സുഹൃത്തിനായ് ....ശബ്ദത്തിന്റെ ....സൌന്ദര്യത്തിന്റെ ....സുഹൃത്തിനായ് ....അതിനാല്‍ പ്രിയ നിശബ്ദതെ നിന്നെ ഞാനീ വഴിയില്‍ ഉപേക്ഷിക്കട്ടെ ....

1 comment:

വന്നതല്ലേ ..എന്തെങ്കിലുമൊന്നു പറയു ..ഞാന്‍ എങ്ങാന്‍ നന്നായി പോയാലോ ?